സംസ്ഥാനത്ത് കനത്ത മഴ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറു ജില്ലകളിലാണ് റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇ‌ടുക്കി. കോ‌ട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ർ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതാമേഖലകളില്‍ അതീവജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രിസമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറു ജില്ലകളില്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇ‌ടുക്കി. കോ‌ട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതാമേഖലകളില്‍ അതീവജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രിസമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കും.‌ 

മലയോരമേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ ഡിറ്റിപിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ വെളളക്കെട്ടിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും ജനങ്ങള്‍ ശ്രദ്ധിക്കണം. കേരള, കര്‍ണ്ണാടക , ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റിനു സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.