Asianet News MalayalamAsianet News Malayalam

കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കിയും വയനാടുമടക്കം എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

.വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ടും, ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

red alert declared in 8 districts
Author
Thiruvananthapuram Central, First Published Aug 11, 2018, 3:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. .വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ടും, ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആലപ്പുഴ,കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13-വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും 14 വരെ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്നു. 

സുരക്ഷാമുന്‍കരുതലിന്‍റെ ഭാഗമായാണ് വിവിധ ജില്ലകളില്‍ ഇപ്പോള്‍  ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ജാഗ്രത മുന്നറിയിപ്പിന്‍റെ സമയപരിധി തീരും പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പ്രത്യേകം പാലിക്കണം. 

മഴക്കെടുതി: നിലവിലെ അവസ്ഥ

  • വീണ്ടും അതീവ ജാഗ്രതാ നിർദേശം
  • കനത്ത മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ റെഡ് അലർട്ട്
  • വയനാട്,ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച വരെ റെഡ് അലർട്ട്
  • ആലപ്പുഴ,കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച വരെയും 
  • എറണാകുളം,കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിൽ നാളെ വരെയും റെഡ് അലർട്ട്
  • ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്
  • ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു
  • ജലനിരപ്പ് ഒരടിയിലേറെ കുറഞ്ഞു, നിലവിലെ ജലനിരപ്പ് 2400.68 അടി
  • മഴയിലും നീരൊഴുക്കിലും കുറവ്
  • ചെറുതോണിയിലും സമീപത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
  • വീടുകളിൽ വെള്ളവും ചെളിയുമടിഞ്ഞു, പാമ്പ് ശല്യവും രൂക്ഷം
  • മുഖ്യമന്ത്രിയുടെ സന്ദർശനം തുടരുന്നു
  • ദുരിതമേഖലകളിൽ മുഖ്യമന്ത്രിയും സംഘവും സന്ദർശനം തുടരുന്നു
  • വയനാട്ടിലും എറണാകുളത്തും ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
  • കാലാവസ്ഥ മോശമായതിനാൽ ഇടുക്കിയിൽ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല
  • വയനാട്ടിൽ കബനി പുഴ കരകവിഞ്ഞൊഴുകുന്നു
  • എറണാകുളത്ത് ആലുവ,പെരന്പാവൂർ മേഖലകളിൽ വെള്ളക്കെട്ട് തുടരുന്നു
  • രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Follow Us:
Download App:
  • android
  • ios