കന്യാസ്ത്രീയുമായി വനിതാ കമ്മീഷൻറെ കൂടിക്കാഴ്ച

തിരുവല്ല:ജലന്ധർ ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു. കന്യാസ്ത്രീയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക ശേഷമാണ് രേഖാ ശര്‍മ്മ പ്രതികരിച്ചത്. ആരോപണം പുറത്തായശേഷം സമൂഹത്തിൽ ഒറ്റപ്പെട്ടുവെന്ന് കന്യാസ്ത്രീ പറഞ്ഞു.

അന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന മുഖ്യമന്ത്രിയോടും പഞ്ചാബ് മുഖ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും രേഖാ ശർമ്മ വ്യക്തമാക്കി. ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ സ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കന്യാസ്ത്രീയെ രേഖാ ശര്‍മ്മ കണ്ടത്.