തിരുവനന്തപുരം: പോത്തന്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ ചന്ദ്രബാബുവിനെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തെ തുടര്‍ന്ന് മാനസ്വാസ്ഥ്യം ഉണ്ടായ കുട്ടി സ്‌കൂള്‍ അധികൃതരോടാണ് ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിനിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കുന്നത്. അന്വേഷണം ആരംഭിച്ചപ്പോള്‍ ഒഴിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയതായി പോത്തന്‍കോട് സി ഐ പറഞ്ഞു. കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.