കൊല്ലം അഞ്ചലില്‍ വീട്ടമ്മയെ ബന്ധു തലക്കടിച്ച് കൊലപ്പടുത്തി. അഗസ്‍ത്യകോട് സ്വദേശി വത്സലയാണ് കൊല്ലപ്പെട്ടത്. ബന്ധു ബാഹുലേയന്‍ പൊലീസില്‍ കീഴടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ചല്‍ അഗസ്‍ത്യക്കോട് സ്വദേശി 53 കാരിയായ വത്സലയാണ് കൊല്ലപ്പെട്ടത്. ബന്ധുവും അയല്‍വാസിയുമായ ബാഹുലേയനാണ് കൊലപാതകം നടത്തിയത്. രാവിലെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് കന്പിപ്പാര കൊണ്ട് ബാഹുലേയന്‍ വത്സലയുടെ തലക്കടിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ അവിടെനിന്ന് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ വത്സലയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . വത്സല മരിച്ചെന്നറിഞ്ഞതോടെ ബാഹുലേയന്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.