ബിയർ കുപ്പി കൊണ്ട് ബന്ധു കുത്തുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു.കല്ലിയൂർ സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബിയർ കുപ്പി കൊണ്ട് ബന്ധു കൃഷ്ണകുമാറിനെ കുത്തുകയായിരുന്നു . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. മരിച്ച കൃഷ്ണകുമാറിന്‍റെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .
