തിരുവനന്തപുരം: ബന്ധു നിയമനങ്ങളിൽ നിയമനടപടിയുമായി പ്രതിപക്ഷം. സിപിഐഎം നേതാക്കളുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ഇപി ജയരാൻ രാജിവെക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.
സ്വാശ്രയ പ്രശ്നത്തിന് പിന്നാലെ ബന്ധുനിയമനം ഉയർത്തി സർക്കാറിനെ സമ്മർദ്ദത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം. സ്വജനപക്ഷപാതത്തിലൂന്നി യുഡിഎഫ് നിയമനടപടിയിലേക്ക് കടന്നു. നിയമനം റദ്ദാക്കിയാലും കേസെടുക്കാമെന്നാണ് പ്രതിപക്ഷത്തിന് കിട്ടിയ നിയമോപദേശം. നിയമനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനും സമാന ആവശ്യം ഉന്നയിച്ചു .
ബന്ധുനിയമനത്തിൽ സിപിഐഎമ്മിൽ ഭിന്നത നിലനിൽക്കെ 17 ന് സഭ ചേരുമ്പോഴും പ്രതിപക്ഷത്തിനെ കയ്യിലെ ഇനിയുള്ള പ്രധാന ആയുധം ഇത് തന്നെ. ഇപി ജയരാജനെ യൂത്ത് കോൺണഗ്രസ് പ്രവർത്തകർ ആലു വയിൽ കരിങ്കൊടി കാണിച്ചു. സമരം തുടരുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണൺഗ്രസ് പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ബന്ധുനിയമനങ്ങളിൽ ഡിിവൈഎഫ്ഐ അടിമകളെ പോലെ മൗനത്തിലാണെന്നും കുറ്റപ്പെടുത്തി.
