ജയിലിൽ നിന്നും സൗമ്യയുടെ കുറിപ്പുകൾ അടങ്ങിയ 4 ബുക്കുകൾ കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പിണറായി കൂട്ടക്കൊലകേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്‍റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് സൗമ്യ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വീട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. ശ്രീയെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നും മരണത്തിന് ജയില്‍ ഉദ്യോഗസ്ഥർ ഉത്തരവാദികളല്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. അതേസമയം സൗമ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുകള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല. ജയിലിൽ നിന്നും സൗമ്യയുടെ കുറിപ്പുകൾ അടങ്ങിയ 4 ബുക്കുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ കൂടി വിശദമായി പരിശോധിച്ചാല്‍ മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
