ശബരിമല സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളിൽ ഇളവ്. മഹാകാണിക്കയ്ക്ക് മുന്നിലെ വടം മാറ്റി.

സന്നിധനം: ശബരിമല സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളിൽ ഇളവ്. മഹാകാണിക്കയ്ക്ക് മുന്നിലെ വടം മാറ്റി. ശബരിമലയില്‍ നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്.

ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിലാണ് നിലവില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഉള്ളത്.