എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള കൂട്ടായ്മ ഒഴിവാക്കിക്കൊണ്ടാണ് ഇക്കുറി കേരളത്തിനുള്ള സഹായവുമായി താരങ്ങളെത്തിയത്. 40 ലക്ഷം രൂപയുടെ ഡിഡി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി എണ്‍പതുകളിലെ സിനിമാനടിമാര്‍. എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള കൂട്ടായ്മ ഒഴിവാക്കിക്കൊണ്ടാണ് ഇക്കുറി കേരളത്തിനുള്ള സഹായവുമായി താരങ്ങളെത്തിയത്. 40 ലക്ഷം രൂപയുടെ ഡിഡി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

പ്രളയം നടന്ന സമയത്ത് ചെന്നൈയിലായിരുന്നുവെന്നും നേരിട്ട് ഒന്നിനും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇപ്പോള്‍ കഴിയുന്ന പോലെ സഹായിക്കുകയാണെന്നും ലിസി പറഞ്ഞു. കേരളം ഒറ്റയ്ക്കല്ലെന്നും, ദൈവത്തിന്റെ സ്വന്തം നാടായി തിരിച്ചുവരുന്നത് വരെ കൂടെ നില്‍ക്കുമെന്ന് ഖുഷ്ബു പറഞ്ഞു. പ്രളയം ഉണ്ടായ സമയത്ത് തന്നെ സഹായമെത്തിച്ചിരുന്നുവെന്നും തുടര്‍ന്നും സഹായങ്ങളെത്തിക്കുമെന്നും സുഹാസിനി പറഞ്ഞു.