ബീഹാർ സീതമർഹി കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരോജ് കുമാരിക്ക് മുമ്പാകെ അഭിഭാഷകനായ താക്കൂർ ചന്ദൻ സിങ്ങ് വ്യാഴാഴ്ച്ചയാണ് പരാതി നൽകിയത്. ഒാ​ഗസ്റ്റ് 29ന് കേസിൽ കോടതി വാദം കേൾക്കും. 

ബീഹാർ: ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ പരാതി. ബീഹാർ സീതമർഹി കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരോജ് കുമാരിക്ക് മുമ്പാകെ അഭിഭാഷകനായ താക്കൂർ ചന്ദൻ സിങ്ങ് വ്യാഴാഴ്ച്ചയാണ് പരാതി നൽകിയത്. ഒാ​ഗസ്റ്റ് 29ന് കേസിൽ കോടതി വാദം കേൾക്കും.

സ്ത്രീകൾക്ക് ആരാധനക്കുള്ള അവകാശമുണ്ട്. എന്നാൽ ആരാധനാലയങ്ങൾ അശുദ്ധമാക്കാനുള്ള അവകാശമില്ല. ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോയെന്നുമാണ് മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ രൂക്ഷവിമർശനവുമായി ആളുകൾ രം​ഗത്തെത്തിയിരുന്നു.'യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല'- എന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന പ്രതികരിച്ചിരുന്നു.