പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടിഎന്‍ ഗോപകുമാര്‍ യാത്രയായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനത്തോടൊപ്പം പ്രഥമ ടിഎന്‍ജി പുസ്‌കാരസമര്‍പ്പണവുമാണ് ചടങ്ങ്. ടിഎന്‍ജിയെ അനുസ്മിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവുമെന്ന് മാര്‍ഖണ്ഡേയ ഖഡ്ജു പറഞ്ഞു.

ആതുര സേവന രംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഡോ. എംആര്‍ രാജഗോപാലിന് സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ദി ഹിന്ദു എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റാം മുഖ്യ പ്രഭാഷണം നടത്തും. ടിഎന്‍ജിയെ കുറിച്ചുള്ള ഓര്‍മ്മപുസ്തകം ഭാര്യ ഹെദര്‍ ഗോപകുമാറിന് നല്‍കി സഖറിയപ്രകാശനം ചെയ്യും. 

ടാഗോര്‍ഹാളില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ചടങ്ങ്. ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ. മാധവന്‍, ഡോ. എം.വി. പിള്ള , ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, ഡയറക്ടര്‍ ഫ്രാങ്ക് പി. തോമസ് , ടിഎന്‍ജിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടിഎന്‍ജിയുടെ ജീവിതയാത്രയുടെ കഥ പറയുന്ന ഡോക്യുമെന്ററി പയണത്തിന്റെ പ്രദര്‍ശനവും ചടങ്ങിനുണ്ടാകും .