വിക്ഷേപിച്ചു 18 മിനിറ്റിനുള്ളിൽ  827 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തി. ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്താനും അത് സൂക്ഷിക്കാനും  ഗ്രൗണ്ട് സേഷനുകളിലേക്ക് ഈ ചിത്രങ്ങൾ പങ്കു വയ്ക്കാനുളള സംവിധാനം ഉപഗ്രഹത്തിലുണ്ട്. ഐഎസ്ആർഒ മുന്പ് വിക്ഷേപിച്ചിട്ടുള്ള റിസോഴ്‌സ്‌‌സാറ്റ്-1, റിസോഴ്‌സ്‌‌സാറ്റ്-2 എന്നീ ഉപഗ്രഹങ്ങളുടെ തുടർച്ചയാണ് റിസോഴ്‌സ്‌സാറ്റ്-2എ .