മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കാവുന്ന ദുബായ് കാര്‍ ഉടന്‍ നിരത്തിലിറങ്ങും. മൊബൈല്‍ആപ്പ് വഴി പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനമാണ് ഇതില്‍. വിവിധ മെട്രോ സ്റ്റേഷനുകളോട് അനുബന്ധിച്ചായിരിക്കും ഈ കാറുകള്‍ഉണ്ടാവുക. 2017 ജനുവരി മുതല്‍ദുബായ് കാര്‍നിരത്തില്‍ഇറങ്ങും.
മൊബൈല്‍ആപ്പ് ഉപയോഗിച്ചേ കാര്‍തുറക്കാനാവൂ. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍താക്കോലുണ്ടാവും. ഇത് ലഭിക്കണമെങ്കില്‍ കാര്‍ കമ്പനി നല്‍കുന്ന രഹസ്യ നമ്പര്‍ അടിക്കണം. പരമാവധി ആറ് മണിക്കൂര്‍വരെയായിരിക്കും ഇത്തരം കാറുകള്‍ വാടകയ്ക്ക് ലഭിക്കുക.
ഉപയോഗം കഴിഞ്ഞ് കാറ് ഏതെങ്കിലും മെട്രോ സ്റ്റേഷന് സമീപത്ത് കൊണ്ട് പോയി നിര്‍ത്തിയിടാവുന്നതാണ്. കാര്‍എടുത്ത് തിരിച്ച് പാര്‍ക്ക് ചെയ്യുന്നത് വരെയുള്ള സമയമാണ് കണക്കാക്കുക. മെട്രോ സ്റ്റേഷന്‍ പരിസരത്തല്ലാതെയും ഈ കാറുകള്‍പാര്‍ക്ക് ചെയ്യാം. എന്നാല്‍ഇങ്ങനെ പാര്‍ക്ക് ചെയ്താല്‍ചാര്‍ജ് കൂടുമെന്ന് മാത്രം.
