കൊല്ലം: എനാത്ത് പാലം തകരാൻ കാരണം നിർമ്മാണത്തിലെ അപാകതയെന്ന് വെളിപ്പെടുത്തൽ. പ്രതലം വേണ്ടത്ര ബലപ്പെടുത്താതെയാണ് തൂണുകൾ നിർമ്മിച്ചതെന്ന് പാലം നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അറ്റകുറ്റപ്പണികളുടെ അഭാവവും പാലം താകരുന്നതിന് ഇടയാക്കി.
ഉദ്ഘാടനം ചെയ്ത് പതിനെട്ട് വർഷം തികയുന്നതിനിടെയാണ് എംസി റോഡിലെ കൊല്ലം പത്തനംതിട്ടജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നത്. രണ്ടും മൂന്നും സ്പാനുകളെ താങ്ങിനിർത്തുന്ന തൂണിന്‍റെ ബലക്ഷയമാണ് പാലം തകരാൻ പ്രധാന കാരണം. നിർമ്മാണ സമയത്ത് ഈ തൂണ് വേണ്ടത്ര ബലപ്പെടുത്താതെയാണ് സ്ഥാപിച്ചതെന്ന് പാലം നിർമ്മാണത്തിൽ പങ്കാളിയായ തൊഴിലാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം ഇതുവരേയും പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയില്ല. കഴിഞ ദിവസം മുങ്ങൾ വിദഗ്ധരെത്തി തൂണിന്‍റെ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ പകർത്തി . പിന്നീട് വിദഗ്ദർ നടത്തിയ പരിശോധനയിലാണ് ബല്ക്ഷയം സ്ഥിരീകരിച്ചു. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. തൂണിന്റെ അസ്ഥിവാരം മുതൽ ബലപ്പെടുത്തിയതിന് ശേഷമെ ഇനി ഗതാഗതം പുനർസ്ഥാപിക്കാനാകൂ. ഇതിന് മാസങ്ങളെടുക്കുമെന്നുറപ്പ്.
