നാളെ ആരംഭിക്കുന്ന അറ്റകുറ്റപ്പണി മെയ് ആറു വരെ നീളും.
ചെന്നൈ: ആര്‍ക്കോണത്ത് റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടും. പുലര്‍ച്ചെ 1.45 മുതല്‍ രാവിലെ 9.45 വരെയാണ് ജോലികള്‍ നടക്കുക.
അതിനാല്‍ കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം മെയില്‍, മംഗലാപുരം എക്‌സ്പ്രസ്, മംഗലാപുരം മെയില്‍, ആലപ്പുഴ എക്‌സ്പ്രസ് എന്നിവ വൈകിയാവും ചെന്നൈയിലെത്തുക. നാളെ ആരംഭിക്കുന്ന അറ്റകുറ്റപ്പണി മെയ് ആറു വരെ നീളും.
