റൊമാനിയന്‍ ക്ലബ് ഡൈനാമോ ബുക്കറെസ്റ്റിയുടെ ഗോള്‍ കീപ്പറാണ് പെനേഡോ.
മോസ്കോ: ഇറ്റാലിയന് ഗോള് കീപ്പര് ജിയാന്ല്യൂഗി ബുഫോണ് ലോകകപ്പില് കളിക്കുന്നില്ല. എന്നാല് അദ്ദേഹത്തിന്റെ രൂപം കൊണ്ടെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം റഷ്യന് ലോകകപ്പിലുണ്ട്. പനാമ ഗോള് കീപ്പര് ജെയ്മെ പെനേഡോയാണ് ബുഫോണിനെ ഓര്മിപ്പിക്കുന്നത്. നിരവധി പേരാണ് ഇരുവരുടേയും രൂപ സാദൃശ്യം ചര്ച്ചയാക്കിയത്.
റൊമാനിയന് ക്ലബ് ഡൈനാമോ ബുക്കറെസ്റ്റിയുടെ ഗോള് കീപ്പറാണ് പെനേഡോ. ആദ്യ ലോകകപ്പിനെത്തിയ പനാമയുടെ അരങ്ങേറ്റം അത്ര മികച്ചതല്ലായിരുന്നു. ബെല്ജിയത്തോട് ഏകപീക്ഷയമായ മൂന്ന് ഗോളുകള്ക്ക് പരാജയപ്പെടുകയായിരുന്നു. ഡ്രീസ് മെര്ട്ടന്സ്, റൊമേലു ലുകാകു എന്നിവരാണ് ബെല്ജിയത്തിന്റെ ഗോള് നേടിയത്.
ഇംഗ്ലണ്ട്, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്. ശക്തരായ ടീമുകള്ക്കെതിരേ പനാമയ്ക്ക് മുന്നോട്ട് പോകാന് സാധിക്കില്ലെന്നുറപ്പാണ്. എന്നാല് ബുഫോണിന്റെ അപരന് ഇവിടുണ്ടാവുമ്പോള് എന്തെങ്കിലും സംഭവിക്കുമെന്ന വിദൂര പ്രതീക്ഷയെങ്കിലും പനാമ ആരാധകര്ക്കുണ്ട്.
