കൈരാനയിലെ 73 ബൂത്തുകളിൽ റിപോളിംഗ് നടത്തണമെന്ന് ശുപാര്‍ശ
ദില്ലി: ഉത്തര്പ്രദേശിലെ കൈരാന ലോകസഭാ മണ്ഡലത്തിലെ 73 ബൂത്തുകളില് നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും.യന്ത്രത്തകരാര് മൂലം പോളിംഗ് തടസ്സപ്പെട്ട ബൂത്തുകളിലാണ് റിപോളിംഗ് നടക്കുക. ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്ന കൈരാനയില് ഇന്നലെയായിരുന്നു വോട്ടെടുപ്പ്. എന്നാല് വോട്ടെടപ്പ് ആരംഭിച്ച് ഏഴ് മണി മുതല് തന്നെ നിരവധി ബുത്തുകളില് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പണിമുടക്കി. രണ്ട് മണിക്കൂറിലേറെ പോളിംഗ് തടസ്സപ്പെട്ടാല് വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിക്കാറാണ് പതിവ്.
തുടര്ന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ ചില ബൂത്തുകളില് വീണ്ടും പോളിംഗ് ആവശ്യപ്പെട്ടു. പിന്നാലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് വിശദമായ പരിശോധന നടത്തിയ ശേഷം 5 നിയമസഭാ മണ്ഡലങ്ങളിലായി 73 ബൂത്തുകളില് വീണ്ടും വോട്ടെടുപ്പ് നടത്താന് ശിപാര്ശചെയ്യുകയായിരുന്നു.ഇതിനിടെ കനത്ത ചൂട് മൂലമാണ് യന്ത്രങ്ങള് തകരാറലായതെന്ന വാദത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. യന്ത്രങ്ങള് പണി മുടക്കിയതിന് പിന്നിലെ യഥാര്ഥ കാരണം കണ്ടെത്താന് തെരഞ്ഞെടുപ്പ് കമീഷന് നിര്ദ്ദേശം നല്കിയിരിക്കുകയാണ്.
