ടൈല്‍ പണിക്ക് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു  പി.വി രാജുവിനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം:ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് എസ്.എ.പി ഡെപ്യൂട്ടി കമാന്‍റന്‍റ് പി.വി. രാജു വീട്ടുജോലി ചെയ്യിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട്. പി.വി. രാജുവിന്‍റെ വീട്ടിൽ ടൈൽ പണിക്കും കോൺക്രീറ്റ് പണിക്കും നാല് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചുവെന്നായിരുന്നു പരാതി. ഐജി ജയരാജ് ബറ്റാലിയന്‍ എഡിജിപിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. പി.വി രാജുവിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ നല്‍കും.

വീട്ടിൽ ജോലി ചെയ്യുന്ന സമയത്തും ഹാജർബുക്കിൽ ഒപ്പിടിവിപ്പിക്കുകയും എന്നാല്‍ ജോലിക്ക് വീട്ടിലെത്തിച്ചവർക്ക് ഭക്ഷണമോ കൂലിയോ നൽകിയിരുന്നില്ലെന്നും ക്യാമ്പ് ഫോളോവർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.