അമേരിക്കയില്‍ ആശങ്ക വിതച്ച് ആഞ്ഞടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകന്റെ അഭിനയം ഓവറായത് പൊളിച്ചടുക്കി സ്ക്രീനില്‍ എത്തിയ വഴിയാത്രക്കാര്‍. കാറ്റിന്റെ ശക്തി മൂലം നില്‍ക്കാന്‍ പോലും സാധിക്കില്ലെന്ന് പറഞ്ഞ് ലൈവില്‍ നിലത്ത് ഉറച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍ അഭിനയിച്ച് പൊലിപ്പിക്കുന്നതിന് ഇടയിലാണ് പിന്നിലൂടെ സാധാരണ രീതിയില്‍ രണ്ടു പേര്‍ നടന്നു പോകുന്നത്. 

നോര്‍ത്ത് കരോലിന: അമേരിക്കയില്‍ ആശങ്ക വിതച്ച് ആഞ്ഞടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകന്റെ അഭിനയം ഓവറായത് പൊളിച്ചടുക്കി സ്ക്രീനില്‍ എത്തിയ വഴിയാത്രക്കാര്‍. കാറ്റിന്റെ ശക്തി മൂലം നില്‍ക്കാന്‍ പോലും സാധിക്കില്ലെന്ന് പറഞ്ഞ് ലൈവില്‍ നിലത്ത് ഉറച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍ അഭിനയിച്ച് പൊലിപ്പിക്കുന്നതിന് ഇടയിലാണ് പിന്നിലൂടെ സാധാരണ രീതിയില്‍ രണ്ടു പേര്‍ നടന്നു പോകുന്നത്. കാലാവസ്ഥാ ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മൈക്ക് സീഡെലിന്റെ അഭിനയമാണ് ലൈവില്‍ തന്നെ പൊളിഞ്ഞത്.

റിപ്പോര്‍ട്ടറുടെ അഭിനയം പൊളിയുന്ന വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്. വീഡിയോ വ്യാപകമായി വിമര്‍ശനം ഉയര്‍ത്തിയതോടെ മൈക്ക് സീഡെലിനെ പിന്തുണച്ച് ചാനല്‍ രംഗത്തെത്തി. ദൃശ്യങ്ങളില്‍ റിപ്പോര്‍ട്ടറിന് പിന്നില്‍ നടന്നവര്‍ കോണ്‍ക്രീറ്റ് തറയില്‍ നടക്കുന്നത് കൊണ്ടാണ് കാറ്റിന്റെ പ്രഭാവം അനുഭവപ്പെടാത്തതെന്നാണ് ചാനല്‍ വിശദമാക്കുന്നത്. 

Scroll to load tweet…

റിപ്പോര്‍ട്ടിങ്ങില്‍ അഭിനയം ഉള്‍പ്പെടുത്തിയതിന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസമാണ് റിപ്പോര്‍ട്ടറും ചാനലും ഏറ്റുവാങ്ങേണ്ടി വന്നത്. ശനിയാഴ്ച പുറത്ത് വന്ന വീഡിയോ ഇതിനോടകം കണ്ടത് ഒരു കോടിയിലധികം ആളുകളാണ്.