Asianet News MalayalamAsianet News Malayalam

ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ രക്ഷാപ്രവർത്തകൻ മരിച്ചു

  • ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴ തുടങ്ങുമെന്ന മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്
rescue boys dies from lack of oxygen during Thai cave rescue
Author
First Published Jul 6, 2018, 10:26 AM IST

തായ്‍ലന്‍ഡില്‍ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ രക്ഷാപ്രവർത്തകൻ മരിച്ചു.മുങ്ങൽ വിദഗ്ധൻ സമൻ കുനാനാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഗുഹയില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ നല്‍കി തിരികെ വരുന്നതിനിടയില്‍ സമന്‍ കുനാന്റെ ഓക്സിജന്‍ തീര്‍ന്ന് പോയതാണ് മരണകാരണം. 

അതേസമയം ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴ തുടങ്ങുമെന്ന മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ പതിമൂന്ന് ദിവസം പിന്നിട്ടിട്ടും പന്ത്രണ്ട് കുട്ടികളും കോച്ചും ആരോഗ്യവാന്‍മാരാണെന്ന ആശ്വാസ വാര്‍ത്തയ്ക്കിടെയാണ് രക്ഷാപ്രവര്‍ത്തകന്റെ ദാരുണാന്ത്യം.

നിലവില്‍ ഗുഹയ്ക്കുള്ളിലെ നാല്പത് ശത്മാനത്തോളം വെള്ളം പുറത്തെത്തിച്ചു കഴിഞ്ഞു.വെള്ളകെട്ട് വറ്റിച്ച് കുട്ടികളെപുറത്തെത്തിക്കാനായിരുന്നു സൈന്യത്തിന്‍റെ പദ്ധതി.‍ മഴ തുടങ്ങി വെള്ളകെട്ട് ഉയരുന്നത് നേരിടാനാണ് ഇപ്പോഴത്തെ നീക്കം.മണിക്കൂറില്‍ 18000ലിറ്റര്‍ വെള്ളമാണ് ഗുഹയ്ക്കുള്ളില്‍ നിന്ന് പമ്പ് ചെയ്ത് മാറ്റുന്നത്.എങ്കിലും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

ഗുഹയ്ക്ക് പുറത്തെത്താന്‍ അഞ്ച് മണിക്കൂര്‍ വേണ്ടി വരുന്നതിനാല്‍ മുങ്ങല്‍ വിദ്ഗധര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഭക്ഷണവും വൈദ്യസഹായവും ഉറപ്പ് വരുത്തുന്നണ്ടെന്നും സൈന്യം അറിയിച്ചു. തണുപ്പ് നേരിടാന്‍ ഫോയില്‍ പുതപ്പും ലഭ്യമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ സൗകര്യവും ഗുഹയ്ക്കകത്ത് സജ്ജീകരിച്ചു. ഗുഹയുടെ മുകള്‍ ഭാഗം തുരന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മണ്ണ് ഇടിയാന്‍ സാധ്യത ഉണ്ടെന്ന വിലയിരുത്തലിലില്‍ നീക്കം ഉപേക്ഷിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios