ഓഖി ചുഴലിക്കാറ്റിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടുകളെല്ലാം വെള്ളത്തിനടിയിലായവരെ രക്ഷിക്കാന്‍ ഒട്ടേറെ പേര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഒരു പോലീസുകാരനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.

 കടലാക്രമണത്തില്‍ വെള്ളം ഇടിച്ചു കയറി ആളുകളെല്ലാം ഓടിരക്ഷപ്പെട്ടെങ്കിലും ഭയന്ന് വിറച്ച് വീട്ടില്‍ നിന്നും ഇറങ്ങാന്‍ പേടിച്ചിരുന്ന വൃദ്ധനെ സ്വന്തം തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്ന പോലീസുകാരനെയാണ് സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചത്. എറണാകുളം ചെല്ലാനത്ത് ആണ് സംഭവം.

കേരളാ പോലീസ് എന്ന് കേട്ടാല്‍ ചീത്തവിളിക്കുന്നതും പരുക്കന്‍ രീതിയില്‍ പെരുമാറുന്നവരെന്നുമുള്ള ആക്ഷേപത്തിനിടയില്‍ ഇത്തരക്കാര്‍ മാതൃകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കാക്കിക്കുള്ളില്‍ നന്മയുടെ അംശമുള്ള പോലീസുകാരും ഉണ്ടെന്ന് വീഡിയോ കണ്ടതിന് ശേഷം ആളുകള്‍ പറയുന്നു.

ചെല്ലാനത്ത് നിരവധി പോലീസുകാരാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടായിരുന്നത്. പോലീസ് ഓഫീസറും സംവിധായകനുമായ അരുണ്‍ വിശ്വമാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്. ആന്‍ഡ്രൂസ് പുന്നക്കല്‍ എന്ന പോലീസുകാരന്റെ വീഡിയോ ആണ്‍ വൈറലാകുന്നത്.