Asianet News MalayalamAsianet News Malayalam

തനിയെ അനങ്ങാനാവുന്നില്ലെന്ന് ആശങ്കകള്‍ക്കിടയില്‍ അഭിലാഷിന്റെ സന്ദേശം; തിരച്ചില്‍ ഊര്‍ജ്ജിതം

പായ്‍‍വ‍ഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. ഓസ്ട്രേലിയയിലെ പെര്‍ത്തിന് 2000മൈല്‍ അകലെയായി അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.  പായ്‍വഞ്ചി തകര്‍ന്നിട്ടുണ്ടെന്നും അഭിലാഷിന് മുതുകില്‍ പരിക്കേറ്റിട്ടുണ്ടെന്നുമാണ് സൂചന.

Rescue operations on to save indian navy officer abhilash tomy
Author
Kochi, First Published Sep 22, 2018, 9:40 PM IST

കൊച്ചി: പായ്‍‍വ‍ഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. ഓസ്ട്രേലിയയിലെ പെര്‍ത്തിന് 2000മൈല്‍ അകലെയായി അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.  പായ്‍വഞ്ചി തകര്‍ന്നിട്ടുണ്ടെന്നും അഭിലാഷിന് മുതുകില്‍ പരിക്കേറ്റിട്ടുണ്ടെന്നുമാണ് സൂചന.

കാലാവസ്ഥ പ്രതികൂലമായതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരിക്കുന്നത്. അഭിലാഷിനായുള്ള നാളെ മുതല്‍ വിമാനമുപയോഗിച്ചുള്ള തിരച്ചില്‍ നടത്തുമെന്ന് നാവിക സേന വ്യക്തമാക്കി. അതിനിടെ തനിക്ക് അനങ്ങാന്‍ ആവുന്നില്ലെന്നുള്ള അഭിലാഷിന്റെ സന്ദേശം ലഭിച്ചെന്നും നാവിക സേന സ്ഥിരീകരിച്ചു. 

ഒറ്റയ്‌ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ്‌വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ആം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നാം സ്ഥാനത്തായി മുന്നേറിയിരുന്ന അഭിലാഷിന്റെ തുരിയ എന്ന പായ്‍‍വഞ്ചി മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്ന പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്. ജിപിഎസ് അടക്കം ആധുനീക സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍, 1960കളില്‍ കടല്‍ പര്യവേക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലാശ്രയിച്ചാണ് പ്രയാണം.

നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനീക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉള്ളത്. 18 പേരാണ് ജൂലൈ ഒന്നിന് മത്സരം തുടങ്ങിയതെങ്കിലും മോശം കാലാവസ്ഥ കാരണം ഏഴ് പേര്‍ പിന്മാറിയിരുന്നു. അതേസമയം, ബാഹ്യസഹായം തേടിയാല്‍ മത്സരത്തില്‍ പുറത്താകുമെന്നാണ് നിയമം എന്നതിനാല്‍, അഭിലാഷിന് കിരീടപ്രതീക്ഷകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios