സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും നാട്ടുകാരുമെല്ലാം ഒത്തുച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്നതാണ്

തിരുവനന്തപുരം: ദുരിതത്തിലാക്കിയ പ്രളയക്കെടുതിയില്‍ നിന്ന് കേരളം തിരിച്ചു വന്നുക്കൊണ്ടിരിക്കുകയാണ്. വെള്ളമിറങ്ങാന്‍ തുടങ്ങിയതോടെ എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും നാട്ടുകാരുമെല്ലാം ഒത്തുച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആരുടെയും കണ്ണ് നനയിക്കും.

ബോട്ടില്‍ കയറാന്‍ രക്ഷാപ്രവര്‍ത്തകന്‍ സത്രീകള്‍ക്ക് സ്വയം ചവിട്ട് പടിയാകുന്നതാണ് വീഡിയോ. വെള്ളത്തില്‍ മുട്ടുകള്‍ മടക്കി കെെകള്‍ കുത്തി തന്‍റെ നടുവില്‍ ചവിട്ടി ബോട്ടിലേക്ക് കയറാനുള്ള സൗകര്യമാണ് രക്ഷാപ്രവര്‍ത്തകന്‍ ചെയ്തു കൊടുക്കുന്നത്. രക്ഷാപ്രവര്‍ത്തകന്‍റെ പ്രവര്‍ത്തിയെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കണ്ണ് നനായാതെ ഇത് കണ്ട് തീര്‍ക്കാനാവില്ലെന്നാണ് ഏറെ പേരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുന്നത്. 

വീഡിയോ കാണാം..