ദില്ലി: പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമായി തുടരും. പണപ്പെരുപ്പം ഉയരുന്നത് മുൻനിറുത്തിയാണ് പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്താതിരുന്നത്. ആറ് മാസത്തിനുള്ളിൽ പണപ്പെരുപ്പം 5.6 ശതമാനം വരെ ഉയർന്നേക്കാമെന്നും ആർബിഐ ഗവർണർ പറഞ്ഞു. അടുത്ത സാന്പത്തിക വർഷം രാജ്യം 7.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.