കറന്‍സി എത്തിക്കാൻ നടപടി തുടങ്ങി  

ദില്ലി: രാജ്യത്ത് നോട്ട് ക്ഷാമമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളിലേക്കായി കറൻസി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത പ്രശ്നങ്ങളാണ് പ്രതിസന്ധിയ്ക്ക് കാരണം. പുതുതായിറക്കിയ നോട്ടുകൾ നിറയ്ക്കാൻ എടിഎമ്മുകളിലെ ഉള്ളറകൾ സജ്ജീകരിക്കുന്നത് പൂർത്തിയാകാത്തതും പ്രശ്നമായി. പണം കൂടുതൽ പിൻവലിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് കറന്‍സി എത്തിക്കാൻ നടപടി തുടങ്ങിയെന്നും ആര്‍ബിഐ അറിയിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം അനുഭവപ്പെട്ടിരുന്നു. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. പെട്ടെന്ന് അസാധാരണമായ രീതിയിൽ ആളുകൾ പണം പിൻവലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആവശ്യത്തിലധികം പണം ബാങ്കുകളിലും വിപണിയിലും ഉണ്ടെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വ്യക്തമാക്കിയത്.