കൊച്ചി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേളയെടുത്ത രാഹുല്‍ പശുപാലന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തിരിച്ചു വന്നത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ വിവാദനായിക രശ്മി ആര്‍ നായരും ഫേസ്ബുക്കില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ പശുപാലന്‍ ഇട്ട അതേ സെല്‍ഫി തന്നെയാണു രശ്മിയുടെയും പ്രൊഫൈയില്‍ ചിത്രം. പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിനു ശേഷം രശ്മി ആദ്യമായാണു ഫേസ്ബുക്കില്‍ എത്തുന്നത്. മേരേ പ്യാര്‍ ദേശ് വാസിയോം എന്നാണു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.