മോള്‍ക്ക്‌ നങ്ങേലി എന്നാണു പേരിട്ടത് എന്നറിഞ്ഞപ്പോള്‍ "കുടുംബത്തില്‍ പിറന്ന നായര്‍ കുലസ്ത്രീകള്‍" ഒക്കെ എന്നോട് ചോദിച്ചത് "കണ്ട പൊലയന്മാരുടെ പേരാണോ കുഞ്ഞിനിടുന്നത് എന്നാണു" 

കൊച്ചി: ശബരിമലയില്‍ സമരത്തിനെത്തിയ സ്ത്രീ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി-തെറി വിളിച്ച് അധിക്ഷേപിച്ച വിഷയത്തില്‍ വിമര്‍ശനവുമായി രശ്മി നായര്‍. സ്വന്തം അനുഭവം ഫേസ്ബുക്കിലൂടെ വിവരിച്ചുകൊണ്ടാണ് രശ്മിയുടെ പ്രതികരണം.

രശ്മിയുടെ വാക്കുകള്‍ പൂര്‍ണരൂപത്തില്‍

മോള്‍ക്ക്‌ നങ്ങേലി എന്നാണു പേരിട്ടത് എന്നറിഞ്ഞപ്പോള്‍ "കുടുംബത്തില്‍ പിറന്ന നായര്‍ കുലസ്ത്രീകള്‍" ഒക്കെ എന്നോട് ചോദിച്ചത് "കണ്ട പൊലയന്മാരുടെ പേരാണോ കുഞ്ഞിനിടുന്നത് എന്നാണു" . അതുകൊണ്ട് പിണറായി വിജയനെ ചോവ*** മോന്‍ എന്നൊന്നും നായന്മാര് വിളിക്കുന്നതില്‍ എനിക്ക് ഞെട്ടലൊന്നും ഉണ്ടാകുന്നില്ല. ഹിന്ദു ഐക്യം ഉണ്ടാക്കാന്‍ ഇവന്മാരുടെ പിറകെ കൊടിയും പിടിച്ചു നടക്കുന്ന ഈഴവര്‍ക്കും ദളിതര്‍ക്കും വേണമെങ്കില്‍ ഞെട്ടാം. കാരണം ജാഥ കഴിഞ്ഞു കൊടിയും മടക്കി വച്ചിട്ട് നിങ്ങള് വീട്ടില്‍ പോയിക്കഴിയുമ്പോള്‍ ഇവര് പറയുക "ആ ചോവ **** മോന്‍" പോയി എന്നാകും