ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പ്രതിയെ മധുരയിൽവച്ച് പിടികൂടിയപ്പോൾ എടുത്ത ഫോട്ടോ പുറത്ത് പോയതിൽ എസ് പി  അതൃപ്തി രേഖപ്പെടുത്തിയിരുന്നു

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങൾ ചോർന്ന സംഭവത്തില്‍ രണ്ട് എ എസ് ഐമാരുൾപ്പടെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. പ്രത്യേക അന്യേഷണ സംഘത്തിലെ എ എസ് ഐമാരായ ഉലഹന്നാൻ, സജി എം പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ അനീഷ് , രമേഷ് എന്നിവർക്കാണ് സസ്പെൻഷൻ. രാജാക്കാട് എസ് ഐ പിഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പ്രതിയെ മധുരയിൽവച്ച് പിടികൂടിയപ്പോൾ എടുത്ത ഫോട്ടോ പുറത്ത് പോയതിൽ എസ് പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവർത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ് പിയുടെ വിമർശനം. വിവരങ്ങൾ പുറത്തായതോടെ എസ് പി വാർത്താസമ്മേളനം ഒഴിവാക്കുകയും ചെയ്തിരുന്നു.