റീസര്‍വേ കഴിഞ്ഞപ്പോള്‍ പുറന്പോക്കിലായ കിഴുവിലം കാട്ടിക്കുന്ന് കോളനിയിലെ ഷീജയെയും ഭൂമി നഷ്ടമായ ബധിരനും മൂകനുമായ കോട്ടയം കടന്പനാട് വില്ലേജിലെ ചാക്കോയെയും പോലുള്ളവരുടെ പരാതികള്‍ സമാന്തരമായി പരിഹരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

അമ്പതാണ്ട് അളന്നിട്ടും തീരാത്ത കേരളത്തിലെ ഭൂമിപ്രശ്നങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പരയിലൂടെ മുന്നോട്ടുവച്ചിരുന്നു. തുടര്‍ന്നാണ് റീസര്‍വ്വേ ജനപങ്കാളിത്തത്തോടെ റീസര്‍വേ നടപ്പിലാക്കാന്‍ റവന്യൂ സര്‍വേ വകുപ്പുകളുടെ തീരുമാനിച്ചത്. റീസര്‍വേയുടെ പ്രാധാന്യത്തെക്കുറിച്ച് ഗ്രാമസഭകളെ അടക്കം ബോധ്യപ്പെടുത്തിയാവും യജ്ഞം.

ആദ്യ ഘട്ടത്തിൽ റീസര്‍വേ പ്രക്രിയ എട്ടു ശതമാനം മാത്രമായ കാസര്‍കോട്ടും ഒരു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ച ഇടുക്കിയിലും സര്‍വേ വീണ്ടും തുടങ്ങും .ഇതിനായി സര്‍വേ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ മുതൽ മുകളിലോട്ടുള്ള ഉദോഗസ്ഥരുമായും സര്‍വേ വകുപ്പിലെ സര്‍വീസ് സംഘടനാ നേതാക്കളുമായും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തി .ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സന്പൂര്‍ണ പങ്കാളിത്തത്തോടെ ഉൽസവാ അന്തരീക്ഷത്തിൽ റീസര്‍വേ നടത്താനാണ് തീരുമാനമെന്ന് മന്ത്രി .ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 റീസര്‍വേ തുടങ്ങുന്ന ജില്ലകളിൽ ഒരോ വില്ലേജിലേയ്ക്കും നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി സമയ പരിധിക്കുള്ളിൽ സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം . പരാതികള്‍ എളുപ്പത്തിൽ പരിഹരിക്കാൻ സാങ്കേതിക വിദ്യ സഹായവും ഉപയോഗിക്കും. തുടക്കത്തിൽ റീസര്‍വേ എങ്ങുമെത്താത്ത വടക്കൻ ജില്ലകള്‍ക്കാണ് പ്രാമുഖ്യം.