Asianet News MalayalamAsianet News Malayalam

മഴ കുറഞ്ഞു; മലയോര മേഖലകളിലെ വിനോദ സഞ്ചാര നിയന്ത്രണത്തില്‍ ഇളവ്

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇനി ഈ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രം.

restrictions reduced
Author
Trivandrum, First Published Oct 7, 2018, 3:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ മലയോര മേഖലകളിലെ വിനോദ സഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവ് വരുത്തി. കൺട്രോൾ റൂമുകൾ തുടരുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി.

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇനി ഈ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറ‍ഞ്ഞത്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios