വീടിനടുത്തുള്ള ഒരു തുറസായ സ്ഥലത്ത് വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

നാസിക്ക്: വിരമിച്ച സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. സന്തോഷ്കുമാര്‍ മഹേഷ്‍വറാണ് (42) ആത്മഹത്യ ചെയ്തത്. മഹാരാഷട്രിയിലെ വഡ്നേര്‍ഗോണ്‍ ഗ്രാമത്തില്‍ കുടുംബവുമായി താമസിച്ച് വരികയായിരുന്നു സന്തോഷ്കുമാര്‍. 

വീടിനടുത്തുള്ള ഒരു തുറസായ സ്ഥലത്ത് വച്ച് അച്ഛന്‍റെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു സന്തോഷ്. കുടുംബാംഗങ്ങള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി മറ്റൊരു സ്ഥലത്ത് പോയിരിക്കുകയായിരുന്നു.

തന്‍റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.2012 ലാണ് സന്തോഷ്കുമാര്‍ പട്ടാളത്തില്‍ നിന്ന് വിരമിക്കുന്നത്. സന്തോഷിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.