ബാഗല്‍കോട്ടിലെ അമിന്‍ഗഡിലുള്ള ബാങ്കില്‍ പണമെടുക്കാനെത്തിയതായിരുന്നു വിമുക്തഭടനനായ നന്ദപ്പ ഭദ്രഷെട്ടി. നിക്ഷേപിക്കാനും പണമെടുക്കാനുമെത്തിയവരുടെ നീണ്ട ക്യൂവില്‍ ഏറെ നേരമായി നില്‍ക്കുകയായിരുന്ന പലരും അക്ഷമരായി ബഹളമുണ്ടാക്കി.. നന്ദപ്പ ഭദ്രഷെട്ടിയും ബഹളമുണ്ടാക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 

ഇതില്‍ ചിലരും ബാങ്കിന് മുന്നിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ദേവരാജ് ഗൗഡരുമായി വാക്തര്‍ക്കമുണ്ടായി. ഇതിനിടിയിലാണ് ക്യൂവില്‍ നിന്നിരുന്ന ഷെട്ടിയെ പൊലീസ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിച്ചത്. പലരും തടഞ്ഞെങ്കിലും പൊലീസുകാരന്‍ ഷെട്ടിയെ ബാങ്കിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ ക്യൂവിലുണ്ടായിരുന്ന ചിലര്‍ ഇത് ഫോണില്‍ ഫോണില്‍ പകര്‍ത്തി. ഏഷ്യാനെറ്റ് ന്യൂസ്‌