ദില്ലി: മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഫാംഹൗസില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഖെയ്‍രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. 64 കാരനായ രാം സിംഗാണ് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ റിവാരി ജില്ലയിലെ എസ്.പി ആയിരുന്ന രാം 2012 ലാണ് വിരമിച്ചത്.

കുടുംബത്തിനൊപ്പം ഗുരുഗോണിലാണ് താമസിച്ചിരുന്നത് രാം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഖെയ്‍രാംപൂര്‍ ഗ്രാമത്തിലെ ഫാംഹൗസില്‍ എത്തുന്നത്. സ്വന്തം തോക്കുകൊണ്ട് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു . 

ഫാമിലെ തൊഴിലാളികളിലൊരാളാണ് രാംമിന്‍റെ മൃതദേഹം മൂന്നുമണിയോടെ കണ്ടെത്തുന്നത്. ഭൂപ്രശ്നത്തിന്‍റെ പേരില്‍ രാം ചില മാനസിക വിഷമങ്ങള് നേരിട്ടിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനത്തില്‍ വ്യക്തമായത്. പോസ്റ്റ്മാര്‍ട്ടത്തിനായി ശരീരം ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്,