കോൺഗ്രസ് യുഡിഎഫ് നേതാക്കളോട് നന്ദിയുണ്ട് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനം

തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് കെ.എം മാണി. തിരിച്ചുവരവ് മുന്നണിക്കും കർഷകർക്കും ഗുണം ചെയ്യുമെന്നും മാണി. രാജ്യസഭയിലേക്ക് പോകാൻ തനിക്ക് താൽപര്യമില്ലെന്നും സ്ഥാനാർത്ഥി സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകുമെന്നും കെ.എം.മാണി വ്യക്തമാക്കി. 

മടങ്ങി വരാനുള്ള തീരുമാനം മുന്നണിക്കും കർഷകർക്കും പ്രയോജനപ്പെടുന്ന തീരുമാനം. രാജ്യസഭാ സ്ഥാനാർത്ഥിയാരെന്ന് ഉടൻ തീരുമാനിക്കുമെന്നും മാണി പറഞ്ഞു. മതനിരപേക്ഷ ശക്തികളുടെ കൂട്ടുകെട്ട് ശക്തിപ്പെടുത്താനാണ് യുഡിഎഫിലേക്ക് മടങ്ങുന്നതെന്നും പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം കെ.എം.മാണി പറഞ്ഞു.