ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് കുറയക്കാനാകുമെന്ന് പ്രതീക്ഷ വാഹനങ്ങളുടെ പുനരുപയോഗം ഉറപ്പാക്കും
തിരുവനന്തപുരം: വരും വർഷങ്ങളിൽ ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്ര ലോകം. ഒരിക്കൽ ഉപയോഗിച്ച വിക്ഷേപണ വാഹനങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ നേട്ടം കൈവരിക്കാനാകും. തിരുവനന്തപുരം വലിയമലയിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിൽ നടന്ന ദേശീയ സെമിനാറാലായിരുന്നു വിദഗ്ദരുടെ അഭിപ്രായ പ്രകടനം.
പുതിയ കാലത്തെ റേക്കറ്റ് സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യുന്ന ദേശീയ കോൺഫറൻസില്‍ ഐഎസ്ആര്‍ഒയ്ക്ക് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ മേധാവികൾ പങ്കെടുത്തു. ബഹിരാകാശ വാഹനങ്ങളിലെ എഞ്ചിനുകളേയും അവയിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളേയും കുറിച്ചായിരുന്നു പ്രധാന ചർച്ച.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ഇരുപതലധികം വിഷയങ്ങളിൽ പ്രബന്ധാവതരണമുണ്ടാകും. വിവധ സംസ്ഥാനങ്ങളിൽ നിന്നായി എൺപതിലധികം പേരാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്ക് യോജിച്ച എഞ്ചിനുകളെ കുറിച്ച് ഗവേഷണം നടത്തുന്ന എല്‍പിഎസ്‍സി യുടെ മുപ്പതാം വാർഷികത്തിനോടനുബന്ധിച്ച്എയ്‍റോ നോട്ടിക്കൽ സൊസൈറ്റിയാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.
