തിരുവനന്തപുരം: റവന്യൂ വകുപ്പിനെതിരെ എസ് രാജേന്ദ്രന്‍. വിവാദങ്ങളിലാണ് റവന്യൂ വകുപ്പിന് താല്‍പര്യമെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. ഓഫീസുകളില്‍ നിന്ന് രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നുവെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. 

അതേസമയം കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് നിര്‍ദേശിക്കുന്ന 2015ലെ റവന്യൂ ഉത്തരവ് റദ്ദാക്കാൻ നീക്കം ശക്തമാകുന്നു. ഉത്തരവിൽ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാൻ, മുഖ്യമന്ത്രി വിളിച്ച യോഗം ലാന്റ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തി. ഉത്തരവ് പ്രായോഗികമല്ലെന്നും അവ്യക്തമാണെന്നും കാട്ടിയാണ് നീക്കം.