ചെന്നൈ: ജയലളിതയുടെ വസതി പോയസ് ഗാർഡനിലെ വേദനിലയത്തിൽ റവന്യൂ, കോർപ്പറേഷൻ അധികൃതരുടെ മിന്നൽ പരിശോധന. വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്‍റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥലം സർവേ ചെയ്യാനാണ് റവന്യൂ, കോർപ്പറേഷൻ അധികൃതർ രാവിലെ എത്തിയത്. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വേദനിലയത്തിലെ രണ്ട് മുറികൾ ആദായനികുതിവകുപ്പ് റെയ്ഡുകളുടെ ഭാഗമായി സീൽ ചെയ്തതിനാലാണ് ആദായനികുതി വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരിയ്ക്കുന്നത്.