കാസര്‍കോട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എംപിയും എംഎല്‍എയും അടങ്ങുന്ന സിപിഎം ജനപ്രതിനിധി സംഘം ബഹിഷ്‌കരിച്ചു. കാസര്‍കോട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ഉപകരണങ്ങള്‍ വിതരണം ചെയുന്ന പരിപാടിയിലാണ് സിപിഎം ജനപ്രതിനിധിസഘം മന്ത്രിയെ ബഹിഷ്‌ക്കരിച്ചത്.

റവ്യന്യൂ മന്ത്രി ഉല്‍ഘടകനായ പരിപാടിയില്‍ പി കരുണാകരന്‍ എംപിയായിരുന്നു മുഖ്യാതിഥി. പൂര്‍ത്തീകരിച്ച വൈകല്യസൗകൃത ഭവനങ്ങളുടെ താക്കോല്‍ ദാനവും എംപിയായിരുന്നു നിര്‍വഹിക്കേണ്ടിയിരുന്നത്. എംഎല്‍എമാരായ എം കുഞ്ഞിരാമനും. എം രാജഗോപാലും അനുബന്ധ പരിപാടികള്‍ നിര്‍വ്വഹിക്കേണ്ട വരായിരുന്നു.

നഗര സഭ ചെയര്‍മാന്‍ വിവി രമേശന്‍ ബ്ലേക്ക് പ്രസിഡന്റ് വിപി ജാനകി തുടങ്ങി കാസര്‍കോട്ടെ സിപിഎം അംഗങ്ങളാണ് ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ചത്. തോമസ് ചാണ്ടിക്കെതിരെ കര്‍ശന നിലപാടെടുത്ത സിപിഐ മന്ത്രിയെ ജില്ലയില്‍ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.