തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ വിമര്‍ശനം. ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണത്തില്‍ റവന്യു വകുപ്പിന് വീഴ്ച പറ്റിയെന്നാണ് പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നത് റവന്യു വകുപ്പിന്റെ കീഴിലാണ്. 

ഏകോപനത്തില്‍ വീഴ്ചയുണ്ടായോ എന്ന് വിലയിരുത്തണമെന്നും സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് റവന്യു മന്ത്രി അറിയിച്ചു. വീഴ്ച കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും മന്ത്രി മറുപടി നല്‍കി.