Asianet News MalayalamAsianet News Malayalam

ജോര്‍ജ് എം. തോമസിന്‍റെ മിച്ചഭൂമി കേസ്: റവന്യൂ മന്ത്രി ഇടപെടുന്നു

തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം. തോമസിന്‍റെ മിച്ചഭൂമി കേസില്‍ റവന്യൂ മന്ത്രി ഇടപെടുന്നു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് എംഎല്‍എയുടെ നിയമലംധനം പുറത്തുവിട്ടത്.

revenue minister on george m thomas case
Author
Thiruvananthapuram, First Published Oct 29, 2018, 9:05 AM IST

 

കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം. തോമസിന്‍റെ മിച്ചഭൂമി കേസില്‍ റവന്യൂ മന്ത്രി ഇടപെടുന്നു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് എംഎല്‍എയുടെ നിയമലംധനം പുറത്തുവിട്ടത്.

അതേസമയം, മിച്ച ഭൂമി കേസില്‍  വിചാരണയ്ക്ക് ഹാജരാകാന്‍  ജോർജ്ജ് എം തോമസിന് നോട്ടീസ് ലഭിച്ചു. അടുത്ത മാസം 27ന് ഹാജരാകണമെന്നാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലുള്‍പ്പെട്ട എംഎല്‍എയുടെ സഹോദരങ്ങള്‍ക്കും നോട്ടീസയച്ചു.  ലാന്‍ഡ് ബോര്‍ഡാണ് നോട്ടീസയച്ചത്. പതിന്നാല്‍ വര്‍ഷമായി മുടങ്ങികിടന്ന നടപടികളാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ  പുനരാരംഭിച്ചിരിക്കുന്നത്.  കേസിൽപ്പെട്ട ഭൂമി ഒഴവിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഭൂമി വാങ്ങിയവർ ലാൻഡ് ബോർഡിനെ സമീപിച്ചതിന്‍റെ രേഖകൾ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചിരുന്നു.  

കൊടിയത്തൂർ വില്ലേജിൽ ജേർജ്ജ് എം തോമസ് എംഎൽഎയും സഹോദരങ്ങളും കൈവശം വച്ച 16. 4 ഏക്കർ മിച്ചഭൂമി തിരിച്ചു പിടിക്കാനാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. 1976 മുതൽ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇക്കാലളവിൽ ലാൻഡ് ബോർ‍ഡിനെ ചോദ്യം ചെയ്ത് കേസിൽപ്പെട്ടവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് അധിക ഭൂമി മറിച്ചു വിറ്റിരിക്കുന്നത്. ലാൻഡ് ബോർഡ് ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്ന 158 ബാർ 2 സർവ്വേ നന്പരിൽ പെട്ട 5.77 ഏക്കർ ഭൂമി 1984 ൽ മൂന്ന് കുടുംബങ്ങൾക്ക് വിറ്റതായാണ് രേഖകൾ. 2000 ൽ അധിക ഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവിട്ടതോടെ ഭൂമി വാങ്ങിയവർ വെട്ടിലായി. തങ്ങൾ വാങ്ങിയ ഭൂമി കേസുകളിൽ നിന്നൊഴിവാക്കമെന്നാവശ്യപ്പെട്ട് ഭൂ ഉടമകൾ ലാൻഡ് ബോർഡിനെ സമീപിച്ചതിന്‍റെ രേഖയാണിത്. മിച്ച ഭൂമി ആണെന്നറിയില്ലെന്നാണ് വാദമെങ്കിലും ലാൻഡ് ബോർഡ് ഇത് തള്ളി.തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരെ കേൾക്കേൻ കോടതി ലാൻഡ് ബോർഡിന് നിർദ്ദേശം നൽകി.

Follow Us:
Download App:
  • android
  • ios