ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പലയിടങ്ങളിലും പ്രതിഷേധം നടക്കുകയാണ്. വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷയെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകേണ്ട കാര്യം സർക്കാരിനില്ലെന്നും കോണ്‍ഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹർജി നൽകില്ലെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചര്‍ച്ച നടത്തും. പുനപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പറഞ്ഞു. അതേസമയം ദേവസ്വം കമ്മീഷണര്‍ മാധ്യമങ്ങളെ കണ്ടതിലും ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതിലും പ്രസിഡന്‍റ് അതൃപ്തി പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred