അഹമദ് ബിന്‍ സുലൈമാന്‍ അല്‍രാജിയാണ് പുതിയ തൊഴില്‍ മന്ത്രി.

റിയാദ്: സൗദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി അലി അല്‍ ഗഫീസിനെ സ്ഥാനത്ത് നിന്നും നീക്കി. അഹമദ് ബിന്‍ സുലൈമാന്‍ അല്‍രാജിയാണ് പുതിയ തൊഴില്‍ മന്ത്രി. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിച്ചു.

പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുള്ള ഫര്‍ഹാനെ സാംസ്കാരിക മന്ത്രിയായും ഡോ.അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ്‌ ആല് ഷെയ്ഖിനെ ഇസ്ലാമിക കാര്യ മന്ത്രിയായും നിയമിച്ചു. മക്ക ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളുടെ വികസനത്തിനായി കിരീടാവകാശിയുടെ നേതൃത്വത്തില്‍ പ്രത്യേക റോയല്‍ കമ്മീഷനും രൂപീകരിച്ചു.