ദുരിതാശ്വാസ ക്യാമ്പുകളിൽ അരി എത്തിക്കുമെന്ന് സർക്കാർ വാഗ്ദാനം പാളി
ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിൽ പ്രതിസന്ധി. കൈനകരിയിൽ വിതരണം നടത്തുന്നത് ഒരു കേന്ദ്രം മാത്രമാണ്. പത്തൊൻപതാം തീയതി വരെ അപേക്ഷ നൽകിയവർക്ക് മാത്രമാണ് ഇന്ന് അരി നൽകുന്നത്. കൈനകരിയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
