പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.  ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ അരി എത്തിക്കാനുള്ള നടപടിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍.

തിരുവനന്തപുരം: പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയും ദുരിതത്തിലാണ്. പല ക്യാമ്പുകളിലും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ അരി എത്തിക്കാനുള്ള നടപടിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍.

ഓരോ സ്കൂളിനും ആഗസ്റ്റ് മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങൾക്ക് ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്കൂളുകളിൽ തന്നെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേയ്ക്കോ വിതരണം ചെയ്യുന്നതിനാണ് പൊതുവിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിനാവശ്യമായ നടപടികൾ ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് അടിയന്തിരമായി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.