കൊച്ചി: കാശുള്ളവന്‍ രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും പള്‍സര്‍ സുനി. അങ്കമാലി മുന്‍സീഫ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കുകൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പള്‍സര്‍ സുനി. 

നടിയെ ആക്രമിച്ച കേസില്‍ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.