Asianet News MalayalamAsianet News Malayalam

യാത്രക്കാരന്‍ ത​മാ​ശ പറഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകി

Ridiculous reasons for flight delays and plane turn arounds
Author
First Published Sep 3, 2017, 8:40 AM IST

മാ​ഡ്രി​ഡ്: മ​ദ്യ​ല​ഹ​രി​യി​ൽ താൻ ഇ​സ്‌​ലാ​മി​ക് ഭീ​ക​ര​നാ​ണെ​ന്ന് യാത്രക്കാരന്‍ ത​മാ​ശ പറഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകി. പ്ര​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ ബ്ര​സ​ൽ​സി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​മാ​നം ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. 

മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​ന്‍പതംഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ന്‍പത് വ​യ​സു​കാ​ര​നാ​ണ് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. മ​ദ്യ​പി​ച്ച​തി​നാ​ൽ യാ​ത്ര അ​നു​വ​ദി​ക്കാനാവില്ലന്ന് ഒ​മ്പ​തം​ഗ സം​ഘ​ത്തെ വി​മാ​ന ക​മാ​ൻ​ഡ​ർ അ​റി​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഭീ​തി പ​ര​ത്തി​യ തമാശ.ഇ​തേ​ത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.  ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ഇ‍​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 
 

Follow Us:
Download App:
  • android
  • ios