അമ്മ'യാണ് അഭിനേതാക്കളുടെ ആകെയുള്ള സംഘടന. ഇവിടെ എന്തെങ്കിലും മാറ്റം വരത്തണമെങ്കില്‍ സംസാരിക്കേണ്ടതിന്‍റെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വനിതാ കൂട്ടായ്മയുടെ മൂന്ന് അംഗങ്ങള്‍ സംസാരിക്കാന്‍ അമ്മയുടെ യോഗത്തില്‍ പോയതെന്നും റിമ കല്ലിങ്കല്‍  

കൊച്ചി: മീ ടൂവിന് അനുകൂലമായ ക്രിത്യമായ നിലപാട് ബോളിവുഡില്‍ നിന്ന് വരുമ്പോളും ഫെഫ്കയുടെ ചെയര്‍മാന്‍ ബി.ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനെ വെച്ച് സിനിമയെടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തതെന്ന് ഡബ്യുസിസി അംഗം റിമ കല്ലിങ്കല്‍. താന്‍ എന്തുകൊണ്ട് പുറത്തുപോവുന്നുവെന്ന് ക്രിത്യമായി പറഞ്ഞാണ് നടി രാജിവെക്കുന്നത്.

'അമ്മ'യാണ് അഭിനേതാക്കളുടെ ആകെയുള്ള സംഘടന. ഇവിടെ എന്തെങ്കിലും മാറ്റം വരത്തണമെങ്കില്‍ സംസാരിക്കേണ്ടതിന്‍റെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വനിതാ കൂട്ടായ്മയുടെ മൂന്ന് അംഗങ്ങള്‍ സംസാരിക്കാന്‍ അമ്മയുടെ യോഗത്തില്‍ പോയതെന്നും റിമ കല്ലിങ്കല്‍. 

ജനപ്രതിനിധിയും എക്സിക്യൂട്ടീവ് അംഗവുമായി ഒരാള്‍ക്കെതിരെ ഏറ്റവും ഒടുവിലായി ലൈംഗികാരോപണം വന്നിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ഗവണ്‍മെന്‍റിന്‍റെ നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ചാര്‍ജ് ഷീറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരാള്‍ക്കെതിരെ അമ്മ നടപടിയെടുക്കുന്നതിനായി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് ജനപ്രതിനിധിയുടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ സമയമുണ്ടാകുമോയെന്ന് അറിയില്ലെന്നും റിമ പരിഹാസരൂപേണ പറഞ്ഞു.