വല്ലന ജി.കെ.എം.എം.ആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് മൂവരും ഒരുമിച്ച സന്ദര്‍ശനം നടത്തിയത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസികമായ ആശ്വാസം പകരുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് പാര്‍വ്വതി. എല്ലാവരും ഒരുമിച്ച് നിന്ന് കര കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് റിമ കല്ലിങ്കലും പ്രതികരിച്ചു
പത്തനംതിട്ട: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് സിനിമാ താരങ്ങളായ റിമ കല്ലിങ്കലും, രമ്യാ നമ്പീശനും, പാര്‍വ്വതിയും. വല്ലന ജി.കെ.എം.എം.ആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് മൂവരും ഒരുമിച്ച സന്ദര്‍ശനം നടത്തിയത്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസികമായ ആശ്വാസം പകരുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് പാര്‍വ്വതിയും, എല്ലാവരും ഒരുമിച്ച് നിന്ന് കര കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് റിമ കല്ലിങ്കലും പ്രതികരിച്ചു. ജില്ലയിലെ മറ്റുചില ദുരിതാശ്വാസ ക്യാമ്പുകളും ഇവര്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. വീണ ജോര്‍ജ്ജ് എം.എല്‍.എയും ഇവര്‍ക്കൊപ്പം വല്ലനയിലെ ക്യാമ്പിലെത്തി.

