തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന. ഇന്നലെ അര്ദ്ധരാത്രിയലായിരുന്നു ഉദ്യോഗസ്ഥരെയൊന്നും കൂട്ടാതെ എക്സൈസ് കമ്മീഷണര്‍ പരിശോധനയ്ക്കെത്തിയത്. ഇന്നലെ കമ്മീഷണറായി ചുമതലയേറ്റ ശേഷം ഔദ്യോഗിക ഫോണിലേക്ക് വന്ന പരാതികളില്‍ 35 എണ്ണത്തില്‍ എക്സൈസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജ വാറ്റ്, കഞ്ചാവ് വില്‍പ്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട് 150 ലധികം പരാതികളാണ് ആദ്യ ദിവസം ലഭിച്ചത്. ചെക്ക് പോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കുമെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ ശേഷം ഋഷി രാജ് സിങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഋഷിരാജ് സിങ് അമരവിളയില്‍ ഒറ്റയ്ക്കെത്തി പരിശോധന നടത്തിയത്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും വ്യാജമദ്യവും സ്പിരിറ്റും കേരളത്തിലേക്ക് കൊണ്ടുവരുന്നെന്ന ആക്ഷേപം നേരത്തെയുണ്ട്. കേരളത്തില്‍ വ്യാജമദ്യം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് തന്നെ നേരിട്ട് അറിയിക്കാവുന്നതാണെന്ന് കഴിഞ്ഞദിവസം ഋഷിരാജ് സിങ് പറഞ്ഞിരുന്നു. വരുംദിവസങ്ങളില്‍ കേരളത്തിലെ മറ്റ് ചെക്ക് പോസ്റ്റുകളിലും ഋഷിരാജ് സിങ് മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നാണ് സൂചന.
അമരവിള ചെക്ക് പോസ്റ്റില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
